ADVERTISEMENT

ദോഹ∙ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ എയർവേയ്‌സിന്റെ പുതിയ അൽ മൗർജൻ ബിസിനസ് ലോഞ്ച് തുറന്നു. ദ ഗാർഡൻ എന്നു പേരിട്ടിരിക്കുന്ന ലോഞ്ചിൽ വിഖ്യാത റീട്ടെയ്ൽ, റസ്റ്ററന്റ് ബ്രാൻഡുകളാണുള്ളത്.

 

7,390 ചതുരശ്ര മീറ്ററിലുള്ള ലോഞ്ചിൽ ഒരു സമയം 707 യാത്രക്കാരെ വരെ ഉൾക്കൊള്ളും. ശാന്തമായ 24 ഇടങ്ങളിൽ ആദ്യത്തെ 6 മണിക്കൂർ തികച്ചും സൗജന്യമാണ്.

 

ഡൈനിങ് സൗകര്യങ്ങൾ, റിലാക്‌സേഷൻ മുറികൾ, ഫിറ്റ്‌നസ് സ്റ്റുഡിയോ, പെഡിക്ക്യൂർ-മാനിക്യൂർ സ്റ്റേഷനുകൾ, 7 സ്പാ ട്രീറ്റ്‌മെന്റ് മുറികൾ, സ്വകാര്യ ഇടങ്ങൾ, റിക്രിയേഷൻ ഏരിയ എന്നിവയാണുള്ളത്. വിമാനത്താവളത്തിന്റെ വടക്കു ഭാഗത്താണ് ലോഞ്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com