ADVERTISEMENT

ദുബായ് ∙ പെരുന്നാള്‍ അവധി സമയം കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം ചെലവഴിക്കാനാണ് സ്വദേശികളും വിദേശികളും ശ്രമിക്കുക. ദുബായ് രാജകുടുംബവും അങ്ങനെ തന്നെ! യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പെരുന്നാൾ ആഘോഷത്തിനിടെ പേരക്കുട്ടികൾക്കൊപ്പം സമയം ചെലവിടുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനൊപ്പമുണ്ട്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

Also read: പരിസര ശുചീകരണത്തിൽ പിടിമുറുക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മറിയം ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏതാനും ചിത്രങ്ങൾ പങ്കുവച്ചു. പേരക്കുട്ടികൾക്കും കുടുംബത്തിലെ മറ്റു അംഗങ്ങൾക്കും ഒപ്പം ഷെയ്ഖ് മുഹമ്മദ് സന്തോഷവാനായി ഇരിക്കുന്ന ചിത്രങ്ങളാണ് അവർ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തും പങ്കുവച്ചും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. ദൈവം അനുഗ്രഹിക്കട്ടേ, ഈദ് മുബാറക്... എന്നു തുടങ്ങി നിരവധി കമന്റുകളും ചിത്രങ്ങൾക്കു താഴെ വന്നു. മറ്റു രാജകുടുംബാംഗങ്ങൾ പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധനേടി.

Sheikh-Mohammed-and-Sheikh-Hamdan-spend-time-with-family

ഷെയ്ഖ് മുഹമ്മദ് പേരക്കുട്ടികളെ മടിയിൽ ഇരുത്തിയും ചേർത്തുപിടിച്ചും തോളത്തിട്ടും ഇരിക്കുന്നതിന്റെ വിവിധ ചിത്രങ്ങളാണ് പുറത്തു വന്നത്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദും കുട്ടികളെ താലോലിക്കുന്ന ചിത്രങ്ങളുണ്ട്. കൂടാതെ, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരെയും ചിത്രങ്ങളിൽ കാണാം. 

Sheikh-Mohammed-with-family-in-Dubai-1

നേരത്തെ, പെരുന്നാൾ ദിനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കുടുംബാംഗങ്ങൾക്കൊപ്പമുള്ള മനോഹര ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.

spend-time-with-family

English Summary: Sheikh Mohammed and Sheikh Hamdan spend time with family in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com