ADVERTISEMENT

ദുബായ് ∙ ആഗോള സംസ്കാര സമന്വയ വേദിയായ ദുബായ് ഗ്ലോബൽ വില്ലേജിൽ പെരുന്നാളാഘോഷം തകൃതി. സംഗീതം, ഭക്ഷണം, വിനോദം വിജ്ഞാനം, ഷോപ്പിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. റമസാൻ അവസാനിച്ചതോടെ വൈകിട്ട് നാലു മുതൽ ഗ്ലോബൽ വില്ലേജ് തുറക്കും. ഇൗ മാസം 30 ആണ് സമാപനം.

A-More-Wonderful-Eid-at-Global-Village-S27-4

 

A-More-Wonderful-Eid-at-Global-Village-S27-3

ലോകത്തെങ്ങുനിന്നുമുള്ള വിസ്മയകരമായ പരമ്പരാഗത പെരുന്നാൾ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സന്ദർശകർക്ക് സുവർണാവസരം ലഭിക്കുന്നു. 90-ലേറെ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവലിയനുകളിലും ഇൗ കാഴ്ചകൾ ആസ്വദിക്കാനാകും. ഭക്ഷണപ്രിയർക്ക് ഒരു സൽക്കാരത്തിനുള്ള പ്രത്യേക വിഭവങ്ങളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. 250ലേറെ ഔട്ട്‌ലെറ്റുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ, 175-ലേറെ റൈഡുകൾ, ഗെയിമുകൾ എന്നിവയടക്കം അവിസ്മരണീയമായ കാർണവൽ കുടുംബത്തിന മുഴുവൻ ആസ്വദിക്കാം. 

A-More-Wonderful-Eid-at-Global-Village-S27-5

 

ഗംഭീരമായ ഷോകൾ കൂടിയാകുമ്പോൾ പെരുന്നാളാഘോഷം പൊടിപൊടിക്കുന്നു. കിഡ്സ് തിയേറ്റർ കൂടാതെ വിവിധ പവലിയനുകളിലെ സ്റ്റേജുകളിലുടനീളമുള്ള സാംസ്കാരിക പ്രദർശനങ്ങൾ സവിശേഷതയാണ്. പരമ്പരാഗത പെരുന്നാള്‍ അന്തരീക്ഷം ആഗ്രഹിക്കുന്നവർക്ക് ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് മജ്‌ലിസ് ഓഫ് വേൾഡ്. അവധി ദിവസങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് കുറച്ച് സമയം ചെലവഴിക്കാൻ യോജിച്ച ഇടമാണ് ഗ്ലോബൽ വില്ലേജ് 27–ാം സീസൺ എന്ന് അധികൃതർ പറഞ്ഞു. 

 

വിവരങ്ങൾക്ക്: Instagram: @GlobalVillageUAE, Twitter: @GlobalVillageAE, Facebook: @GlobalVillageAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com