ADVERTISEMENT

ദോഹ∙ഇൗദ്  അവധിക്കാലം ചെലവഴിക്കാൻ  ജിസിസി പൗരന്മാർ കൂടുതലായി തിരഞ്ഞെടുത്തത് ഖത്തർ. ടൂറിസ്​റ്റുകളെ ആകർഷിക്കാനായി നിരവധി വിനോദപരിപാടികൾ ഖത്തർ സർക്കാർ ഇൗദിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

Also read: മലയാളിയുടെ മരണത്തിനിടയാക്കിയ ബോട്ടപകടം: കമ്പനിക്കെതിരെ കേസ്

രാജ്യത്തിന്റെ പൈതൃകം ഒട്ടും ചോർന്നുപോകാതെയുള്ള വിനോദ വിജ്ഞാന, കായിക കലാ പരിപാടികളിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നിരവധിപ്പേർ പങ്കാളികളായി. ലോകപ്പ് ഫുട്ബോളോടെ ഖത്തറിന്റെ ആതിഥേയത്വ കഴിവ് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതിന്റെ തെളിവായാണ് ടൂറിസ്റ്റുകളുടെടെ ഒഴുക്കിനെ കാണുന്നത്.

കത്താറ ബീച്ചിലെ സന്ദർശക തിരക്ക്.
കത്താറ ബീച്ചിലെ സന്ദർശക തിരക്ക്.

 

ജിസിസി രാജ്യങ്ങളിലുള്ളവരുടെ സന്ദർശന പട്ടികയിലെ മുൻനിരയിൽ ഖത്തർ എത്തിക്കഴിഞ്ഞു. കുടുംബസമേതം ചുരുങ്ങിയ ചെലവിൽ അവധിക്കാലം ആഘോഷിക്കാനുള്ള ഇടമായി ഖത്തർ മാറിക്കഴിഞ്ഞു. ആഡംബര ഹോട്ടലുകളും അപാർട്മെന്റുകളും ടൂറിസ്റ്റുകളെ വൻ തോതിൽ ആകർഷിക്കുന്നുണ്ട്.

 

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയമത്തിന്റെയും പരിശോധനകളുടെയും നൂലാമാലകൾ ഇല്ലാതെ അതിവേഗം എത്താനാകുമെന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.ഖത്തറിലെ ടൂറിസം പരിപാടികളെ അൽഭുതപ്പെടുത്തിയതായി സൗദി പൗരനായ മുഹമ്മദ് അലി വ്യക്തമാക്കി.

 

കത്താറ കൾചറൽ വില്ലേജും സൂഖ് വാഖിഫും സഞ്ചാരികളുടെ പറുദീസയാണെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അനായാസം എത്താനാവുന്നതും പൈതൃകം കൈവിടായെയുള്ള പ്രവർത്തനങ്ങൾ ഏറെ ആകർഷക ഘടകങ്ങളാണ്.

 

ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടുംബസമേതം ആർത്തുല്ലസിക്കാൻ  പറ്റിയ ഇടമായി ഖത്തർ മാറിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കാനായി അറബ് രാജ്യങ്ങളിൽ ഖത്തർ നടത്തുന്ന പ്രചാരണപരിപാടികൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നതിന്റെ തെളിവാണ് ഇൗദ് കാലത്തെ തിരക്കെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com