ADVERTISEMENT

ദുബായ്∙ ആഡംബരവും ആധുനികതയും ഇഴ ചേർത്തു തയാറാക്കിയ എയർ ടാക്സി ടെർമിനലിന്റെ മാതൃക പുറത്തിറക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം തയാറാക്കുന്ന എയർ ടാക്സി ടെർമിനലിന്റെ (വെർടിപോർട്) മാതൃകയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Also read: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ജൂൺ 30 നു മുൻപ് ഉറപ്പിക്കണം സുരക്ഷ

റൺവേ ഇല്ലാതെ നേരെ മുകളിലേക്ക് ഉയരുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആണ് എയർ ടാക്സികളുടേത്. അതുകൊണ്ടാണ് വെർടിപോർട് ടെർമിനലുകൾ തയാറാക്കിയിരിക്കുന്നത്. ദുബായ് എയർ പോർട്ട്, ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ എയർ ടാക്സി സർവീസ് നടത്തുക.

 

ഗ്ലാസ് ചുവരുകളുള്ള ടെർമിനൽ സൂര്യ പ്രകാശത്തിൽ നിന്നു സംരക്ഷണം നൽകുന്നതാണ്. യാത്രക്കാരുടെ ലോഞ്ച്, എയർ ടാക്സികളുടെ വരവും പോക്കും, പുറം കാഴ്ചകളും കാണാൻ കഴിയുന്ന തരത്തിലാണ്  രൂപകൽപന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com