ADVERTISEMENT

ദോഹ∙ എയർലൈനുകളുടെ സീറ്റിങ് ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഹമദ് വിമാനത്താവളവും. ആഗോള ട്രാവൽ ഡേറ്റ ദാതാക്കളായ ഒഫീഷ്യൽ എയർലൈൻ ഗൈഡിന്റെ (ഒഎജി) വിവരങ്ങൾ പ്രകാരമാണിത്.ഇക്കഴിഞ്ഞ ഏപ്രിലിൽ ഹമദ് വിമാനത്താവളത്തിൽ വന്നുപോയ എയർലൈനുകളുടെ സീറ്റിങ് ശേഷി മൊത്തം 21,47,221 ആണ്.

Also read: ജിസിസിക്ക് പൊതുവീസ വരുന്നു; വിനോദസഞ്ചാരത്തിന് നേട്ടം

ഏപ്രിലിലെ റാങ്കിങ്ങിൽ ആദ്യ പത്തിൽ 9-ാം സ്ഥാനത്താണ് ഹമദ്. മധ്യപൂർവദേശത്തെയും യൂറോപ്പിനെയും കേന്ദ്രീകരിച്ചുള്ള രാജ്യാന്തര വിമാനത്താവളങ്ങളാണ് പട്ടികയിലുള്ളത്. 2 എണ്ണം മധ്യപൂർവദേശത്തും 6 എണ്ണം യൂറോപ്പിലുമാണ്. ദുബായ് രാജ്യാന്തര വിമാനത്താവളം പട്ടികയിൽ ഒന്നാമതാണ്. മൊത്തം 44,84,082 സീറ്റുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ കടന്നുപോയ എയർലൈനുകളിലുള്ളത്. 38,35,054 എയർലൈൻ സീറ്റുകളുമായി ലണ്ടൻ ഹീത്രോ വിമാനത്താവളം രണ്ടാം സ്ഥാനത്താണ്.

 

കഴിഞ്ഞ വർഷം 35,743,243 യാത്രക്കാരാണ് വന്നുപോയത്. 19-ാമത് വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേ പുരസ്‌കാരത്തിൽ ലോകത്തിലെ ബെസ്റ്റ് ഓവറോൾ വിമാനത്താവളത്തിനുള്ള പുരസ്‌കാരവും മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദിനായിരുന്നു. സ്‌കൈട്രാക്‌സിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com