ADVERTISEMENT

ദുബായ് ∙ ഞായറാഴ്ചകൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വാഹന സാങ്കേതിക പരിശോധന സേവനങ്ങൾ സ്ഥിരമായി പ്രവർത്തിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ രണ്ട് മാസം ഞായറാഴ്ചകളിൽ നടത്തിയ പരീക്ഷണം വിജയമായതിനെ തുടർന്നാണ് നടപടി. 

 

തുടർന്ന് സേവനം നാല് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. അൽ അവീർ, അൽ തവാർ, ഓട്ടോ പ്രോ അൽ മൻഖൂൽ, ഓട്ടോപ്രോ അൽ സത് വ എന്നിവിടങ്ങളിൽ ഇനോക് തസ്ജീൽ കേന്ദ്രങ്ങളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ടെസ്റ്റിങ് സെന്ററുകളിലാണ് ഞായറാഴ്ചകളിലും സേവനം ലഭ്യമാവുക. ഞായറാഴ്ചകളിലെ ശരാശരി ഇടപാടുകളുടെ എണ്ണം പരീക്ഷണ കാലയളവില്‍ 234 സാങ്കേതിക പരിശോധനകളിൽ എത്തിയിരുന്നു.  സേവനത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി, വെഹിക്കിൾ ലൈസൻസിങ് ഡയറക്ടർ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. 

 

അൽ മുതകാമില വെഹിക്കിൾസ് ടെസ്റ്റിങ്സ് ആൻഡ് റജിസ്ട്രേഷൻ സെന്റർ, തസ്ജീലിന്റെ യൂസ്ഡ് കാർ മാർക്കറ്റ് സെന്റർ എന്നീ രണ്ട് കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംരംഭം അവതരിപ്പിച്ചു. പൊതുജനങ്ങളിൽ ഇൗ പദ്ധതിയുണ്ടാക്കിയ സ്വാധീനം, ആവശ്യത്തിന്റെ തോത്,  നേട്ടത്തിന്റെ അളവ് എന്നിവ വിലയിരുത്തി  പഠനം നടത്തിയ ശേഷമായിരുന്നു ഞായറാഴ്ചകളിലെ പരിശോധന തീരുമാനിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com