ADVERTISEMENT

അബുദാബി∙ കാർഗോ, യാത്രാ സ്പേസ് പേടകങ്ങൾക്ക് വഴിയൊരുക്കാൻ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘവും വീണ്ടും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് മറ്റൊരു ഇടത്തേക്കു മാറി. സ്പേസ് എക്സ് ഡ്രാഗൻ–6 പേടകത്തിൽ കയറി നിലയത്തിന്റെ മറ്റൊരു ഭാഗത്ത് സുരക്ഷിതമായി നീങ്ങുകയായിരുന്നു സംഘം.

Also read: സഹകരണം ശക്തിപ്പെടുത്താൻ ഖത്തർ അമീർ –ഋഷി സുനക് കൂടിക്കാഴ്ച

ബഹിരാകാശ യാത്രയിൽ നെയാദിക്ക് ഒപ്പമുണ്ടായിരുന്ന സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ്, ആന്ദ്രേ ഫെഡ് യാവേവ് എന്നിവരടങ്ങുന്ന സംഘവും കൂട്ടിനുണ്ടായിരുന്നു. 43 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ ബോവനായിരുന്നു മിഷൻ ക്യാപ്റ്റൻ.

 

ഈ മാസാവസാനവും ജൂണിലും എത്തുന്ന മറ്റ് ബഹിരാകാശ വാഹനങ്ങൾക്ക് ഇറങ്ങാൻ അവസരം ഒരുക്കുന്നതിനായി സ്‌റ്റേഷന്റെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഓർബിറ്റിങ് ലാബിന്റെ ഫോർവേഡ് ഹാർമണി പോർട്ടിലേക്ക് മാറാൻ നാസ നിർദേശിച്ചതനുസരിച്ചാണ് മാറ്റം.

 

2 സൗദി ബഹിരാകാശ സഞ്ചാരികളും 2 അമേരിക്കക്കാരും മാസാവസാനം നിലയത്തിലെത്തി 10 ദിവസം തങ്ങിയ ശേഷം മടങ്ങും. ജൂൺ അവസാനത്തോടെ കാർഗോ ബഹിരാകാശ പേടകം പുറപ്പെട്ടു കഴിഞ്ഞാൽ ഡ്രാഗൺ 6 പേടകം വീണ്ടും ഹാർമണി പോർട്ടിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com