ADVERTISEMENT

ദോഹ∙ഈ വർഷം ആദ്യ പാദത്തിൽ ഖത്തറിന്റെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 10,315,695 യാത്രക്കാർ. 2022 ആദ്യ പാദത്തേക്കാൾ വർധന 44.5 ശതമാനം. ഈ വർഷം ജനുവരിയിൽ 35,58,918, ഫെബ്രുവരിയിൽ 32,40,114, മാർച്ചിൽ 35,16,663 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.

 

വിമാന നീക്കത്തിൽ 2022 ആദ്യ പാദത്തേക്കാൾ 18.65 ശതമാനമാണ് വർധന. ജനുവരിയിൽ 19,377, ഫെബ്രുവരിയിൽ 17,479, മാർച്ചിൽ 19,561 എന്നിങ്ങനെ ഈ വർഷം ആദ്യ പാദത്തിൽ ആകെ 56,417 വിമാനങ്ങളാണ് വന്നു പോയത്. 5,40,000 ടൺ കാർഗോയാണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്.

 

50 ലക്ഷം ട്രാൻസ്ഫർ  ഉൾപ്പെടെ 80 ലക്ഷം ബാഗുകളാണ് വിമാനത്താവളത്തിലെ കാർഗോ കേന്ദ്രത്തിൽ കൈകാര്യം ചെയ്തത്. ഈ വർഷം ആദ്യ പാദത്തിൽ ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രകളിൽ തിരക്കേറിയത് ലണ്ടൻ, ബാങ്കോക്ക്, ധാക്ക, മനില, ജിദ്ദ എന്നീ നഗരങ്ങളിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com