ADVERTISEMENT

ദോഹ∙ ഖത്തറിൽ നടന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വിജയകരം. പരീക്ഷ എഴുതിയത് 430 ലേറെ വിദ്യാർഥികൾ.

 

അബുഹമൂറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലാണ് ഖത്തറിലെ ഇന്ത്യൻ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. കഴിഞ്ഞ വർഷം 340 പേർ നീറ്റ് പരീക്ഷ എഴുതിയിരുന്നു.

 

ഇന്നലെ രാവിലെ 11.30ന് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2.50നാണ് സമാപിച്ചത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം മുതലാണ് നീറ്റ് പരീക്ഷയ്ക്ക് ഖത്തറിലും സെന്റർ അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com