ADVERTISEMENT

അബുദാബി∙ 6 മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി യുഎഇയുടെ സുൽത്താൻ അൽ നെയാദി ഓഗസ്റ്റിൽ ഭൂമിയിൽ തിരിച്ചെത്തും. സ്പേസ് എക്സ് ഡ്രാഗൺ–6 പേടകത്തിൽ മാർച്ച് മൂന്നിന് സഹ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വൂഡി ഹോബർഗ്, ആന്ദ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയ സുൽത്താൻ 200ലേറെ പരീക്ഷണങ്ങളിൽ പങ്കാളികളായിട്ടായിരിക്കും മടങ്ങുക.

Also read: വേണം കരുതൽ; കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് കുട്ടികൾ വീണുമരിക്കുന്നത് ഇല്ലാതാക്കാൻ ക്യാംപെയ്ൻ

ഇതിൽ ഇരുപതോളം ശാസ്ത്ര പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്ക് തയാറെടുക്കാൻ നാസയെ സഹായിക്കുന്ന പരീക്ഷണത്തിനു പുറമേ ജീവിതം, ഭൗതിക ശാസ്ത്രം, സാങ്കേതിക വികസനം, ഇൻ-സ്പേസ് പ്രൊഡക്ഷൻ ആപ്ലിക്കേഷനുകൾ, വിദ്യാർഥികളുടെ ശാസ്ത്രീയ പ്രോജക്ടുകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ പഠനവിധേയമാക്കിവരികയാണ്.

 

ബഹിരാകാശ യാത്രയിലെ സമ്മർദങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കുന്ന ഫങ്ഷനൽ ഇമ്യൂൺ ടെസ്റ്റ്, അണുബാധക്കെതിരെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് എന്നിവയ്ക്കു പുറമേ ഹൃദയധമനികൾ, എപിജെനെറ്റിക്സ്, സസ്യ ജീവശാസ്ത്രം, റേഡിയേഷൻ, നടുവേദന, രോഗപ്രതിരോധ സംവിധാനം, മെറ്റീരിയൽ സയൻസ്, ഉറക്ക വിശകലനം, ദ്രാവക ശാസ്ത്രം, സാങ്കേതിക പ്രദർശനം തുടങ്ങിയവയാണ് മുൻഗണനാ വിഷയങ്ങൾ.

 

ഇതിൽ ഏതാനും പരീക്ഷണം നടത്തുകയും വിവരങ്ങളും തെളിവുകളും ഭൂമിയിലേക്കു അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ അറബ് സഞ്ചാരി എന്ന റെക്കോർഡും സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com