ADVERTISEMENT

ദോഹ∙ മോശം കാലാവസ്ഥയിൽ വിമാനത്തിനുണ്ടായ വലിയ കുലുക്കത്തെ തുടർന്ന് ഖത്തർ എയർവേയ്‌സിന്റെ ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റു.

Read Also: ഗോ ഫസ്റ്റ് സർവീസ്: ആശ്വാസത്തോടെ മലബാറുകാർ

ദോഹയിൽ നിന്ന് ഇന്തോനീഷ്യയിലെ മാലി നഗരത്തിലെ  ഡെൻപസാറിലേയ്ക്ക് യാത്ര തിരിച്ച ബോയിങ് 777-300 ഇആർ എന്ന വിമാനത്തിനാണ് വലിയ കുലുക്കം അനുഭവപ്പെട്ടത്.  വിമാനം ബാങ്കോക്കിലേക്ക് തിരിച്ചു വിട്ടതായും പരുക്കേറ്റവർക്ക് ചികിത്സ നൽകിയതായും ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്റെ മുകളിലൂടെ യാത്ര ചെയ്യവേയാണ് വിമാനത്തിന് കുലുക്കം സംഭവിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോഴാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പരുക്കേൽക്കുന്നത്.

English Summary : Passengers injured after Qatar Airways flight hits severe turbulence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com