ADVERTISEMENT

ദുബായ്∙ 24 മണിക്കൂറും നീന്താൻ അനുവദിക്കുന്ന മൂന്നു പുതിയ ബീച്ചുകൾ ദുബായിൽ തുറന്നു. ജുമൈറ 2, ജുമൈറ 3, ഉംസുഖീം–1 എന്നിവിടങ്ങളിലാണു പുതിയ ബീച്ചുകൾ തുറന്നത്. നിരീക്ഷണത്തിനു ലൈഫ് ഗാർഡുകളുടെ സേവനമുണ്ടാകുമെന്നു നഗരസഭ അറിയിച്ചു. ബീച്ചിലെ നിയമാവലികൾ വിശദമാക്കുന്ന ഇലക്ട്രോണിക് സ്ക്രീനുകളും സ്ഥാപിച്ചു. 800 മീറ്റർ പ്രദേശത്താണ് രാത്രികാല നീന്തൽ അനുവദിക്കുക.

Read Also: ഷാർജയിൽ 5 വയസ്സുകാരി നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു

നിർദിഷ്ട ബീച്ചിൽ മാത്രമേ രാത്രികാല നീന്തൽ അനുവദിക്കു. മറ്റു ബീച്ചുകളെ രാത്രികാല നീന്തലിനായി ഉപയോഗിക്കരുത്. കുട്ടികളുമായി ബീച്ചിൽ ഇറങ്ങുന്ന രക്ഷിതാക്കൾ സദാ ജാഗരൂകരാകണമെന്നു ഓർമിപ്പിച്ചു. പുതിയ സൗകര്യം ബീച്ച് ടൂറിസത്തിൽ ദുബായുടെ ഖ്യാതി ഉയർത്തുമെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. രാജ്യാന്തര നിലവാരത്തിൽ നിർമിച്ച രാപ്പകൽ ബീച്ചും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com