ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവതിക്കും കൂട്ടുകാരികൾക്കും ലക്ഷങ്ങൾ സമ്മാനം

neethu-and-friends
നീതു റെജിയും കൂട്ടുകാരികളും
SHARE

അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളി യുവതിക്കും കൂട്ടുകാരികൾക്കും ലക്ഷങ്ങൾ സമ്മാനം. കുവൈത്തിൽ താമസിക്കുന്ന നീതു റെജി (33)ക്കും 14 സുഹൃത്തുക്കൾക്കുമാണ് 22 ലക്ഷത്തിലേറെ രൂപ സമ്മാനം ലഭിച്ചത്. മാധ്യമങ്ങളിലൂടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് കഴിഞ്ഞ ഒരു വർഷമായി നീതു 14 പേരടങ്ങുന്ന സംഘവുമായി ചേർന്ന് എല്ലാ മാസവും ടിക്കറ്റെടുത്തു വരികയായിരുന്നു.

Read Also: യുഎഇയിൽ താപനില കൂടുന്നു; 45 ഡിഗ്രി സെൽഷ്യസ് കടന്നത് രണ്ടു തവണ

ഇ-ഡ്രോ ക്യാഷ് പ്രൈസ് ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബിഗ് ടിക്കറ്റ് പ്രതിനിധികളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ  അദ്ഭുതം തോന്നിയെന്നും നീതു പറഞ്ഞു. ഭർത്താവും രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തോടൊപ്പമാണ് നീതു കുവൈത്തിൽ താമസിക്കുന്നത്.

സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കും. തന്റെ ഒാഹരിയിൽ നിന്ന് ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. മറ്റൊരു നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ രാജുകുമാർ ചിട്ട്യല്ലയ്ക്കും ലക്ഷം ദിർഹം സമ്മാനം ലഭിച്ചു.

English Summary: Keralite lady and her friends win more than 22 lakhs in big ticket weekly draw

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS