ADVERTISEMENT

മക്ക ∙ മതിയായ രേഖകൾ ഇല്ലാതെ മക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ. സന്ദർശന വീസയിലുള്ള മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തെ ജിദ്ദയിൽ നിന്നു മക്കയിലേയ്ക്ക്‌ ഉംറയ്ക്ക്‌ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഹജിനു മുന്നോടിയായി മക്കയിലേയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Read also: സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

നിയമത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ച് അറിയാതെ എത്തിയ മലപ്പുറം വാഴക്കാട് സ്വദേശി നൗഷാദിനാണ് പിഴ ചുമത്തിയത്. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാതെയാണ് മലപ്പുറം സ്വദേശി മക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം പോയത്. കുടുംബത്തിന് ഉംറ അനുമതി പത്രം ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മക്ക ചെക്ക് പോസ്റ്റിൽ രേഖകൾ പരിശോധിച്ച ശേഷം 500 റിയാൽ പിഴ ചുമത്തി ജിദ്ദയിലേയ്ക്ക് തിരിച്ചയച്ചു.

English Summary : Malayali who tried to enter Makkah without sufficient documents fined

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com