മസ്‌കത്ത്∙ വരുന്ന 48 മണിക്കൂര്‍ നേരം ഒമാനിൽ വായുമര്‍ദം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മസ്‌കത്ത്, ദാഖിലിയ്യ, സൗത്ത്- നോര്‍ത്ത് ബാതിന, സൗത്ത്- നോര്‍ത്ത് ശര്‍ഖിയ്യ, ദാഹിറ ഗവര്‍ണറേറ്റുകളുടെ പര്‍വത മേഖലകളില്‍ മേഘ സാന്നിധ്യം തുടരും. അന്തരീക്ഷത്തിന്റെ മുകള്‍ പാളികളിലെ വായുമര്‍ദ പാത്തിയുടെ സാന്നിധ്യം കാരണമാണിത്. ഇത് ദോഫാര്‍ ഗവര്‍ണറേറ്റിന്റെ തീരപ്രദേശത്തും പര്‍വതങ്ങളിലും മഴമേഘങ്ങളുടെ തീവ്രത വര്‍ധിപ്പിക്കും. അടുത്ത രണ്ട് ദിവസം കൂടി ഇത് തുടരും. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളുടെ മരുഭൂ പ്രദേശത്തും തുറസ്സായ ഇടങ്ങളിലും പൊടിയുയരും.
English Summary : Air depression to affect Oman's weather from today