ADVERTISEMENT

ദുബായ്∙ പൊതുഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റ് എടുക്കാതെ മുങ്ങുന്നവരെ പിടിക്കാൻ ആർടിഎ. കഴിഞ്ഞ 6 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ 1193 പേർ പിടിയിലായി. എല്ലാവർക്കും പിഴ ചുമത്തിയതായി ആർടിഎ അറിയിച്ചു. പൊതുജനങ്ങൾ യാത്രാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു ഗതാഗത നിരീക്ഷണ വകുപ്പ് തലവൻ സഈദ് അൽബലൂഷി അറിയിച്ചു.

40,000 പരിശോധനകളാണ് ഇതിനകം പൂർത്തിയാക്കിയത്. പിടിക്കപ്പെട്ടവരിൽ കൂടുതലും നിശ്ചിത യാത്രാ തുക നൽകാതെ കബളിപ്പിച്ചു കടക്കാൻ ശ്രമിച്ചവരാണ്. ദുബായ് അമേരിക്കൻ അക്കാദമി, അൽ ഖെയിൽ ഗേറ്റ്, അൽഖൂസ്, മ‍ജ്‌ലിസ് അൽ ഗരീഫ, ബുർജുൽ അറബ് ഹോട്ടൽ പരിസരം, ,അൽ വസൽ മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്.

യാത്രാസമയത്തു നോൽ കാർഡ് കാണിക്കാൻ വിസമ്മതിച്ചവർക്കും പിഴ ചുമത്തി. യാത്രാ സംസ്കാരം രൂപപ്പെടുത്താൻ സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും ശിൽപശാലകൾ സംഘടിപ്പിക്കും. എമിറേറ്റിലെ എല്ലാ യാത്രക്കാരും നോൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്നും സഈദ് അൽ ബലൂഷി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com