മസ്‌കത്ത്∙ ഒമാന്റെ വിവിധ വിലായതുകളില്‍ ഞായറാഴ്ച മഴ ലഭിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ ഹജര്‍ പര്‍വതനിരകള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാര്‍മേഘം രൂപപ്പെട്ടിരുന്നു.
ശര്‍ഖിയ്യ, ദാഖിലിയ്യ, ബാതിന, ദാഹിറ എന്നിവിടങ്ങളിലെല്ലാമാണ് മഴ പെയ്തത്. മുസന്ദം, ബാതിന നോര്‍ത്ത്, ബുറൈമി എന്നിവിടങ്ങളിലും കാര്‍മേഘം കണ്ടിരുന്നു. മഴയെ തുടര്‍ന്ന് വാദി നിറഞു.
ദാഖിലിയ്യ ഗവര്‍ണറേറ്റിലെ ഇസ്‌കി വിലായതിലെ ഇംതി വാദി, വാദി അല്‍ ഖാബില്‍ എന്നിവയും ശനിയാഴ്ച മുതല്‍ നിറഞ്ഞൊഴുകുന്നുണ്ട്. വസന്ത കാലത്തില്‍ നിന്ന് വേനല്‍ക്കാലത്തേക്ക് മാറുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ കാലാവസ്ഥാ മാറ്റം.