ADVERTISEMENT

ദോഹ ∙ ബാങ്കിനുള്ളില്‍ നിന്ന് ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ച പ്രതിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇടപാടുകള്‍ക്കായി ബാങ്കിലെത്തിയ ഉപഭോക്താക്കളില്‍ ഒരാളുടെ പക്കല്‍ നിന്ന് 71,628 റിയാല്‍ ആണ് പ്രതി മോഷ്ടിച്ചത്. ബാങ്കിലെത്തിയ ഉപയോക്താവ് പണം നിറച്ച ബാഗ് അശ്രദ്ധമായി വയ്ക്കുകയും മോഷ്ടാവ് ബാഗെടുത്ത് പുറത്തേക്ക് ഓടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെയാണ് പ്രതിയെ വേഗത്തില്‍ പിടികൂടിയത്.

 പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുടെ പക്കല്‍ നിന്ന് പണം പിടിച്ചെടുക്കുകയും ചെയ്തു. കൂടുതല്‍ നിയമനടപടിക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പൊതുജനങ്ങള്‍ പൊതു ഇടത്തിലായാലും സ്വകാര്യ സ്ഥലങ്ങളിലായും കൈവശമുള്ള പണം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കണമെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി. 

English Summary : MoI recovers over QR71,000 stolen from bank client

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com