ഗാർഹിക തൊഴിലാളികളുടെ വീസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളികളുടെ ചുരുങ്ങിയ പ്രായ പരിധി 24 വയസ്സ് ആയിരിക്കണം

Mail This Article
×
റിയാദ് ∙ ഗാർഹിക തൊഴിലാളികളുടെ വീസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ തൊഴിലാളികളുടെ ചുരുങ്ങിയ പ്രായ പരിധി 24 വയസ്സ് ആയിരിക്കണമെന്ന് സൗദി മാനവശേഷി തൊഴിൽ മന്ത്രാലയം. ഉപയോക്താക്കളിലൊരാളുടെ ചോദ്യത്തിനു മറുപടിയായാണ് മുസാനിദ് പോർട്ടൽ തൊഴിൽ വകുപ്പ് വഴി വിശദീകരണം നൽകിയത്. നിബന്ധനകൾ പാലിക്കാത്ത വീസ അപേക്ഷകൾ നിരസിക്കപ്പെടും. മുസാനിദ് പോർട്ടൽ വഴി തന്നെ വീസ അപേക്ഷ സ്റ്റാറ്റസ് അറിയാൻ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.
English Summary : Minimum age limit for domestic workers to be stamped is 24 years in Saudi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.