ദുബായ്∙ മാസ്റ്റർ വിഷൻ എക്സലൻസ് അവാർഡുകൾ നാളെ അൽ നാസർ ലെഷർ ലാൻഡിൽ സമ്മാനിക്കും. സിനിമ, സംഗീതം, സാമൂഹിക സേവനം, മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്, ഭിന്നശേഷി വിഭാഗങ്ങളിലാണ് അവാർഡുകൾ.
കേരള ഹൗസ് പ്രത്യേക പ്രതിനിധി കെ വി തോമസ്, യുഎഇ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ലഫ്. കേണൽ ദാന ഹുമൈദ് അൽ മർസൂഖി, സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ്, റാസൽഖൈമ പൊലീസ് ഹാപ്പിനസ് വകുപ്പ് ഡയറക്ടർ ബദരിയ അഹമ്മദ് അൽ ഷേഹി എന്നിവർ പങ്കെടുക്കും.
പ്രവേശനം സൗജന്യം. അവാർഡിന്റെ ഭാഗമായി 28ന് ഗ്ലോബൽ ബിസിനസ് മീറ്റർ ദെയ്റ ക്രൗൺ പ്ലാസയിൽ നടത്തും. പുതിയ നിക്ഷേപങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള സംവാദം എന്നിവയാണ് നിക്ഷേപ സംഗമത്തിൽ പരിപാടികൾ. പ്രവേശനം പാസ് മുഖേന.