ADVERTISEMENT

ദുബായ് ∙ എംഫോർമാരിയും ഹിറ്റ് എഫ്എമ്മും ചേർന്ന് യുഎഇയിലുള്ള മലയാളി ദമ്പതികൾക്കായി മൽസരം സംഘടിപ്പിക്കുന്നു. ‘അറേഞ്ച്ഡ് വിവാഹത്തിനു ശേഷമുള്ള പ്രണയം’ എന്നതാണ് വിഷയം. എങ്ങനെയാണ് കണ്ടുമുട്ടിയത്? ജീവിതം എങ്ങനെയാണ് പ്രണയാതുരമായി മുന്നോട്ടു പോകുന്നത്? പരസ്പരം അറിഞ്ഞും മനസിലാക്കിയും എങ്ങനെയാണ് മുന്നോട്ടുപോകുന്നത് തുടങ്ങി നിരവധികാര്യങ്ങൾ ദമ്പതികൾക്ക് ഹിറ്റ് എഫ്എമ്മിലൂടെ പങ്കുവയ്ക്കാം.  

 

ഹിറ്റ് എഫ്എമ്മിന്റെ 19–ാം പിറന്നാളിനോട് അനുബന്ധിച്ചാണ് എംഫോർമാരിയുമായി ചേർന്ന് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഹിറ്റ് എഫ്എമ്മിന്റെ ആപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് മൽസരത്തിൽ പങ്കെടുക്കാം. ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവരെ ആർജെകൾ വിളിക്കും. അവരുമായി നിങ്ങൾക്ക് നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാം. ഓരോ ദിവസവും ഇത്തരത്തിൽ വിളിക്കുന്നവരിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. ഇത്തരത്തിൽ 19 പേരെയാണ് ആകെ തെരഞ്ഞെടുക്കുക.  

 

ഇങ്ങനെ തിര‍ഞ്ഞെടുക്കുന്ന 19 ദമ്പതികൾ ജൂൺ ഒന്നിന് ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോയിൽ വച്ച് എംഫോർമാരിയ്ക്കൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കും. ഇവർക്ക് എംഫോർമാരി പ്രത്യേക സമ്മാനവും നൽകും. അറേഞ്ചേഡ് വിവാഹത്തിലൂടെ എങ്ങനെയാണ് ജീവിതത്തിൽ പ്രണയം വരുന്നതെന്നും അത് എത്രത്തോളം മനോഹരമാണെന്നു വ്യക്തമാക്കുന്നതുമാണ് പരിപാടി.  

 

പ്രവാസികൾക്ക് പങ്കാളിയോടൊപ്പം ആഘോഷിക്കാൻ ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നായിരിക്കും ഇത്. കൂടാതെ, ഹിറ്റ് എഫ്എമ്മിന്റെ സ്റ്റുഡിയോ സന്ദർശിക്കാനും ആർജെകളുമായി സംവദിക്കാനും അവസരം ലഭിക്കും. യുഎഇയിലുള്ള മലയാളികൾ തങ്ങളുടെ ജീവിതവുമായി ചേർന്നു നിൽക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് സമ്മാനം നേടുകയും സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com