കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി

salman
SHARE

റിയാദ്∙ കാനഡയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറിൽ ബാങ്കോക്കിൽ ചേർന്ന ഏഷ്യ–പസിഫിക് ഇക്കോണമിക് കോ ഓപ്പറേഷൻ ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം.

Read Also: 4 കോടി ദിർഹം കവർന്ന സർക്കാർ ജീവനക്കാരന് 25 വർഷം തടവ്

ഇതനുസരിച്ച് ഇരുരാജ്യങ്ങളിലും നയതന്ത്ര കാര്യാലയം തുറക്കാനും തീരുമാനിച്ചു. സൗദിയിലെ കനേഡിയൻ സ്ഥാനപതിയായി ജീൻ ഫിലിപ്പി ലിന്റോയെ നിയമിച്ചു. സൗദി ജയിലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയയ്ക്കണമെന്ന കാനഡയുടെ അഭ്യർഥന നിരസിച്ചത് കാനഡയെ ചൊടിപ്പിച്ചിരുന്നു. 

സൗദി വനിതാ മനുഷ്യവകാശ പ്രവർത്തകരായ സമർ ബാദാവി, നസീമ അൽ സാദാ എന്നിവരെ അറസ്റ്റ് ചെയ്താണ് കാനഡ പ്രതിഷേധം അറിയിച്ചത്. ഇതേത്തുടർന്ന് 2018ൽ സൗദിയിലെ കാനഡ സ്ഥാനപതിയോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. ഇതോടെ ഇരുരാജ്യങ്ങൾക്കും ഇടയിൽ ബന്ധം വഷളാകുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA