വിദ്യാർഥികളുമായി അനുഭവങ്ങള്‍ പങ്കിട്ട് റയാനയും അലിയും
Mail This Article
റിയാദ് ∙ ബഹിരാകാശ നിലയത്തിൽ നിന്നുള്ള റേഡിയോ അമേച്വർ ഫ്രീക്വൻസി ഉപയോഗിച്ച് വിദ്യാർഥികളുമായി അനുഭവങ്ങള്‍ പങ്കിട്ട് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയും. വിദ്യാർഥികളുമായി സംവദിച്ച റയാനയും അലിയും അനുഭവങ്ങൾ പങ്കുവച്ചു.
വിദ്യാഭ്യാസ, വിവര കൈമാറ്റ മന്ത്രാലയം സൗദി ബഹിരാകാശ കമ്മീഷനുമായി ഏകോപ്പിച്ച് സൗദി സ്‍പേസ് ആൻഡ് ടെക്നോളജി കമ്മിഷന്റെ സഹകരണത്തോടെയും സൗദി അമേച്വർ റേഡിയോ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെയുമാണ് ബഹിരാകാശ സഞ്ചാരികൾക്കും വിദ്യാർഥികൾക്കുമിടയിൽ സംഭാഷണം ഒരുക്കിയത്. രാജ്യാന്തര ബഹിരാകാശ സംഘത്തോടൊപ്പം തിങ്കളാഴ്ച ബഹിരാകാശ നിലയത്തിൽ എത്തിയ ശേഷമുള്ള ജീവിതരീതിയെയും ദിനചര്യകളെയും കുറിച്ചുള്ള ജിജ്ഞാസയും കൗതുകവും നിറഞ്ഞ ചോദ്യങ്ങൾക്ക് ഇരുവരും മറുപടി നൽകി.
വിദ്യാർഥികൾക്ക് ശാസ്ത്രാവബോധം പകർന്ന് നൽകുന്നതിനും ബഹിരാകാശത്തെയും നൂതന സാങ്കേതികവിദ്യകളെയും കുറിച്ച് അറിവ് പകർന്നു നൽകുന്നതിനും വേണ്ടിയായിരുന്നു ഈ ആശയവിനിമയം