ADVERTISEMENT

അബുദാബി∙ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി അബുദാബി. 700 വാട്ടിൽ പ്രവർത്തിക്കുന്ന എൻജിനുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പെർമിറ്റ് നിർബന്ധമാണെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. സീറ്റ് ഉള്ളവയ്ക്കും നിബന്ധന ബാധകം. യാത്ര ഒരാൾക്കു മാത്രമായി പരിമിതപ്പെടുത്തി. സുരക്ഷ വർധിപ്പിച്ച് അപകടരഹിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

Read Also: സ്മാർട്ടാകാൻ അബുദാബി; നാൽക്കവലകളിലെ തിരക്ക് അഴിക്കാൻ നിർമിത ബുദ്ധി

നിയമ ലംഘകർക്ക് 200 മുതൽ 500 ദിർഹം പിഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതേസമയം സീറ്റില്ലാത്ത ഇലക്ട്രിക് ബൈക്ക്/സ്കൂട്ടർ എന്നിവ പ്രാദേശിക റോഡുകളിൽ ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമില്ല.

 

ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനുമാണ് പലരും സൈക്കിളും ഇ–ബൈക്കും സ്കൂട്ടറും ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഒന്നിലേറെ പേർ പോകുന്നത് അപകടത്തിലേക്കു നയിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്.

 

പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്റർ

 

∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉയരം 165 സെന്റീമീറ്ററിൽ കവിയരുത്.

 

∙ ഭാരം 35 കിലോയോ അതിൽ കുറവോ ആയിരിക്കണം.

 

∙ വീതി 70 സെന്റീമീറ്ററോ അതിൽ കുറവോ ആയിരിക്കണം.

 

∙ ഗതാഗതത്തിനു എതിർ ദിശയിലേക്കു വാഹനമോടിക്കരുത്.

 

∙ പരമാവധി വേഗം മണിക്കൂറിൽ 60 കിലോമീറ്ററിൽ കവിയരുത്.

 

∙ റോഡിന്റെ എതിർ ദിശയിൽ സഞ്ചരിക്കരുത്.

 

∙ നടക്കാനും ഓടാനുമായി നിശ്ചയിച്ച പാതയിലൂടെ ഓടിക്കരുത്.

 

∙ ഇലക്ട്രിക് സ്കൂട്ടറോ ബൈക്കോ ഓടിക്കുന്നതിനിടെ മറ്റൊരു വാഹനം കയ്യിൽ കരുതരുത്. 

 

∙ ഒരാൾക്ക് സഞ്ചരിക്കാവുന്ന സ്കൂട്ടറിൽ ഒന്നിലേറെ പേർ യാത്ര ചെയ്യരുത്.

 

∙ ഹെൽമറ്റ്, റിഫ്ലക്ടർ വസ്ത്രം തുടങ്ങി സുരക്ഷാ ഉപകരണങ്ങൾ നിർബന്ധം.

 

∙ ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ്, ഹോൺ, ബ്രേക്ക് എന്നിവ ഉണ്ടാകണം.

 

∙ സുരക്ഷിത അകലം പാലിക്കണം.

 

∙ സീബ്ര ക്രോസിൽ കാൽ നടയാത്രക്കാർക്ക് മുൻഗണന നൽകണം.

 

∙ റോഡിന്റെ വശങ്ങളിൽ ഒഴിഞ്ഞ പ്രദേശത്തുകൂടി മാത്രമേ സഞ്ചരിക്കാവൂ.

 

∙ നടപ്പാതയിലോ റോഡിലോ മാർഗ തടസ്സം ഉണ്ടാക്കരുത്.

 

∙ നിശ്ചിത സ്ഥലത്തു മാത്രമേ പാർക്ക് ചെയ്യാവൂ.

 

∙ കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമാകും വിധം വാഹനം നിർത്തരുത്.

 

∙ തെരുവ് വിളക്ക് കാലിലോ മറ്റു തൂണിലോ ചങ്ങലയിട്ട് ബന്ധിപ്പിക്കരുത്.

 

∙ കവലകളിലും സീബ്രാ ക്രോസിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.

 

∙ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് നിർത്തിടയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com