ADVERTISEMENT

അബുദാബി∙ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന്റെ പുതിയ ഭരണസമിതി പ്രവർത്തനോദ്‌ഘാടനം ഇന്നു രാത്രി 7.30ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും. യുഎഇ പ്രസിഡന്റിന്റെ മുൻ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാഷിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ മുഖ്യാതിഥികളായിരിക്കും.

 

ചടങ്ങിൽ സെന്ററിന്റെ ഒരു വർഷത്തെ പ്രവർത്തന രേഖ പുറത്തിറക്കും. അബുദാബിയിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സാമൂഹിക സാംസ്കാരിക ക്ഷേമത്തിനുവേണ്ടി 1972ൽ സ്ഥാപിതമായ സംഘടന 5 പതിറ്റാണ്ടിനിടെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതായി ഭാരവാഹികൾ പറഞ്ഞു.  ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും.

 

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി.ബാവഹാജി, ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുള്ള,  അബ്ദുൽറഹൂഫ് അഹ്‌സനി, ഹാരിസ് ബാഖവി, ഹൈദർ ബിൻ മൊയ്‌തു, സ്വാലിഹ് വാഫി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com