ADVERTISEMENT

ദുബായ് ∙ വടക്കൻ ആഫ്രിക്കയിലെയും അറബ് ലോകത്തെയും ഏറ്റവും ഉയരം കൂടിയ കൊടുമുടി ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ കീഴടക്കി. അറ്റ്ലസ് പർവതനിരയിലെ മൊറോക്കോയിലെ തൗബ്കാൽ പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഹമ്മദ് ഖലീഫ അൽ മുസൈനയ്ക്ക് കയറാൻ കഴിഞ്ഞത്. 

 

ആഫ്രിക്കയിലെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. 4,167 മീറ്റർ ഉയരമുള്ള അറ്റ്ലസ് പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി.  തൗബ്കാൽ പർവതത്തിലെ തന്റെ വിജയകരമായ ആരോഹണത്തിന് ദുബായ് പൊലീസ് പൂർണ പിന്തുണയും പ്രോത്സാഹനവും നൽകിയതായി അൽ മുസൈന പറഞ്ഞു. 

 

എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 22 മണിക്കൂർ കൊണ്ട് മാമോത്ത് മലകയറ്റം പൂർത്തിയാക്കിയതിൽ അദ്ദേഹം അഭിനന്ദനവും സംതൃപ്തിയും പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com