ദുബായ്–ഷാർജ യാത്ര ഇനി എളുപ്പത്തിൽ; അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് പരിഷ്കരണം പൂർത്തിയായി

Al-Ittihad-Road
അൽ ഇത്തിഹാദ് റോഡ് പദ്ധതി (ഫയൽ ചിത്രം).
SHARE

ഷാർജ ∙ അൽ ഇത്തിഹാദ് റോഡിലെ ട്രാഫിക് മെച്ചപ്പെടുത്തൽ പദ്ധതി പൂർത്തീകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു. ഇത് ദുബായിൽ നിന്ന് ഷാർജയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുകയും റോഡിലെ ഗതാഗതം സുഗമമാക്കുകയും ചെയ്യും. ഖുലാഫ അൽ റാഷിദീൻ പാലവുമായി ബന്ധിപ്പിച്ചിട്ടുള്ള 600 മീറ്റർ അധിക പാത പദ്ധതിയുടെ ഭാഗമാണ്. 

Read Also: അറബ് ലോകത്തെ ഏറ്റവും ഉയരംകൂടി കൊടുമുടി കീഴടക്കി ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ

അൽ ഖാനിലേയ്ക്കുള്ള എക്സിറ്റ് എടുക്കാനും അധിക പാത ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അതോറിറ്റി പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. പദ്ധതിയുടെ പൂർത്തീകരണത്തെ യാത്രക്കാർ സ്വാഗതം ചെയ്തു. ദൈനംദിന ഓഫീസ്-വീട്ടിലേയ്ക്കുള്ള യാത്രയ്‌ക്കായി ദുബായ്-ഷാർജ റൂട്ടിൽ പോകുന്നവർക്ക് ഇത് വലിയ സഹായമാകും. ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാർ ഇൗ റൂട്ടിൽ പതിവായി യാത്ര ചെയ്യാറുണ്ട്.  

സർവീസ് റോഡ് നടപ്പാതകളിൽ ഭേദഗതി വരുത്തിയതായും പാർക്കിങ് സ്ഥലങ്ങൾ ഉൾപ്പെടുത്തിയതായും അധികൃതർ പറഞ്ഞു. റോഡ് ഉപയോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ട്രാഫിക് മെച്ചപ്പെടുത്തൽ നടത്തിയത്. ഷാർജയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയാണ് അൽ ഇത്തിഹാദ് റോഡ്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് പെരുകുന്നത് പതിവാണ്. 

2019 ഡിസംബറിൽ യുഎഇയുടെ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം റോഡിലെ ഗതാഗതം വർധിപ്പിക്കുന്നതിനായി 230 ദശലക്ഷം ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അൽ നഹ്ദ, ഖുലാഫ അൽ റാഷിദീൻ ഇന്റർസെക്ഷനുകൾ ഓരോ ദിശയിലും മണിക്കൂറിൽ 3,000 വാഹനങ്ങൾ വീതം റോഡിന്റെ ശേഷി വർധിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

English Summary: Dubai-Sharjah traffic to ease as completion of new project on key highway announced

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA