ADVERTISEMENT

ദോഹ∙ പ്രഥമ ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിന് ജൂൺ 4ന് തുടക്കമാകും. ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന 2 ദിവസത്തെ ഫോറത്തിൽ 1,500 പേർ പങ്കെടുക്കും.

 

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നഗരസഭ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്. 'സുസ്ഥിര റിയൽ എസ്റ്റേറ്റ് വ്യവസായത്തിനും മികച്ച ജീവിത ഗുണനിലവാരത്തിനുമായുള്ള വ്യവസ്ഥകളും നിയമങ്ങളും' എന്ന തലക്കെട്ടിലാണ് ഫോറം. 

 

റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ അവസരങ്ങൾ, നിയമനിർമാണങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയുടെ ഭാവി, പ്രധാന പദ്ധതികൾ, നിയമനിർമാണങ്ങളും വ്യവസ്ഥകളും റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടാക്കുന്ന സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ചാണ് ഫോറം ചർച്ച ചെയ്യുക. 11 സെഷനുകളിലും ശിൽപശാലകളിലുമായി 35 പ്രഭാഷകർ ഉണ്ടാകും.

 

മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങൾ, പ്രാദേശിക, മേഖലാ റിയൽ എസ്റ്റേറ്റ് കമ്പനികൾ, ബിസിനസ് പ്രതിനിധികൾ തുടങ്ങി നിരവധി പേർ ഫോറത്തിൽ പങ്കെടുക്കും.

English Summary:  First Qatar Real Estate Forum to begin on June 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com