ADVERTISEMENT

ദോഹ∙ഖത്തറിലെ ആസ്വാദകർക്കായി നൃത്ത വിസ്മയം തീർത്ത് കന്നഡ താരങ്ങളും നർത്തകരുമായ വിക്രം സൂരിയും നമിത റാവുവും. 

ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) 'നൃത്ത്യ സൗരഭ' തലക്കെട്ടിൽ നടന്ന ഇത്തവണത്തെ ബുധനാഴ്ച ഫിയസ്റ്റയിലാണ് ഇരുവരും ചേർന്ന് സദസിനെ വിസ്മയിപ്പിച്ചത്.

പുഷ്പാഞ്ജലി, ദശാവതാരം, മോഹിനി ഭസ്മാസുര, കഥക് എന്നിവ ഉൾപ്പെടുത്തിയുള്ള മനോഹരമായ നൃത്താവിഷ്‌കാരമാണ്  ഇരുവരും അവതരിപ്പിച്ചത്. 

ദോഹയിലെ ഗായകരായ ശിവപ്രിയ സുരേഷ്, മൈഥിലി ഷേണായ്, ലസിം സിദ്ദിഖ്, ഹംന സിദ്ദിഖ് തുടങ്ങിയവരുടെ ഗാനാലാപനവും ബുധനാഴ്ച ഫിയസ്റ്റയ്ക്ക് മാറ്റേകി.

ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക വിഭാഗം ചുമതല വഹിക്കുന്ന സുമ മഹേഷ് ഗൗഡ പരിപാടികൾക്ക് നേതൃത്വം നൽകി. 

ഇന്ത്യയുടെ തനത് കലാ, സാംസ്‌കാരിക പരിപാടികളുടെ വേദിയാണ് ബുധനാഴ്ച ഫിയസ്റ്റ. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7.00 മുതൽ 8.30 വരെയാണ് പരിപാടി.

 

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ, ഐസിസി അനുബന്ധ സംഘടനകൾ എന്നിവരാണ് പ്രധാനമായും ബുധനാഴ്ച ഫിയസ്റ്റയിൽ പരിപാടികൾ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com