ADVERTISEMENT

ദോഹ∙17-ാമത് ബയോ എത്തിക്‌സ് ലോക കോൺഗ്രസിന് ജൂൺ 3 മുതൽ 6 വരെ  ഖത്തർ വേദിയാകും.

ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ബയോഎത്തിക്‌സ് (ഐഎബി) ആണ്  ഇക്കാര്യം പ്രഖ്യാപിച്ചത്. ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ റിസർച് സെന്റർ ഫോർ ഇസ്‌ലാമിക് ലജിസ്‌ലേഷൻ ആൻഡ് എത്തിക്‌സ് ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്തിന്റെ (വിഷ്) പങ്കാളിത്തത്തിലാണിത്. ഇതാദ്യമായി മതം, സംസ്‌കാരം, ബയോ എത്തിക്‌സ് തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നത്. മധ്യപൂർവദേശം ആദ്യമായാണ് ഈ സമ്മേളനത്തിന് വേദിയാകുന്നത്. ബയോ എത്തിക്‌സ് ലോക സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യം ഖത്തറാണ്. 

ഗ്ലോബൽ സൗത്തിലെ നൈതിക ഗവേഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടാനുള്ള അവസരമായാണ് സമ്മേളനത്തെ കാണുന്നത്. ബയോ എത്തിക്‌സ് പ്രതിഭകളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായാണ് ഇതറിയപ്പെടുന്നത്. നാളിതുവരെ  യൂറോപ്പിനും യുഎസിനും പുറമേ ഇന്ത്യയിൽ മാത്രമാണ് ഇതുവരെ ബയോ എത്തിക്‌സ് സമ്മേളനം നടന്നിട്ടുള്ളത്. ഇത്തവണ ഖത്തർ വേദിയാകുന്നതിലൂടെ ഗ്ലോബൽ സൗത്തിലെ മുസ്‌ലീം, അറബ് വംശജർ ഉൾപ്പെടെയുള്ളവരുടെ കാഴ്ചപ്പാടുകളും വിലയിരുത്താൻ കഴിയും. ദക്ഷിണേഷ്യ, ആ ഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെയും സമ്മേളനത്തിൽ ഉൾപ്പെടുത്തുന്നുണ്ടെന്ന് സിലെ റിസർച് അസിസ്റ്റന്റ് സാറ അബ്‌ദെൽഘാനി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com