ADVERTISEMENT

അബുദാബി∙ അനധികൃത ലഹരിമരുന്ന് പ്രചാരണത്തിനെതിരെ സമൂഹ മാധ്യമ ക്യാംപെയ്നുമായി ആഭ്യന്തര മന്ത്രാലയം. സമൂഹമാധ്യമങ്ങളിൽ ലഹരിമരുന്ന് പ്രചാരണം വർധിച്ച പശ്ചാത്തലത്തിലാണ് ബോധവൽക്കരണം ശക്തമാക്കുന്നത്.

 ലഹരിമരുന്ന് ഉപയോഗവും പ്രചാരണവും തടയാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് കാണിക്കുന്ന വിഡിയോ ദൃശ്യം ഉൾപ്പെടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 ലഹരി ഇടപാടുകൾ നിരീക്ഷിക്കുന്നതിന് നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ  പറഞ്ഞു. ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങൾ ഷെയർ ചെയ്യരുതെന്നും വിവരം അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. 

English Summary: UAE launches campaign to fight illegal drug promotion on social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com