നജ്റാൻ ∙ സൗദിയിലെ നജ്‌റാനിൽ മലവെള്ള പാച്ചിലിൽ 15 വയസ്സുകാരി മരിച്ചു. ശക്തമായ മഴയിൽ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയിലാണ് 15 വയസ്സുകാരിയായ യെമനി പെൺകുട്ടി മുങ്ങിമരിച്ചത്. മഴ കാണാനെത്തിയതായിരുന്നു. അൽ ദഹദ ജില്ലയിലാണ് അപകടം സംഭവിച്ചത്. വിവരം ലഭിച്ചതിനെതുടർന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ പെൺകുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജ്മ താഴ്‌വരയില്‍ 15 വയസ്സുകാരി മുങ്ങി മരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.