ADVERTISEMENT

ദുബായ്∙ ആസ്റ്റർ വൊളന്റിയേഴ്സ് ലബനനിൽ മൊബൈൽ മെഡിക്കൽ സേവനം ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് ജൂൺ പകുതിയോടെ ലബനനിൽ എത്തും. സൗരോർജ വൈദ്യുതിയിലാണ് യൂണിറ്റ് പ്രവർത്തിക്കുക.

 

ടെലി-ഹെൽത്ത് വഴി, സിറിയൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവർക്കു ആരോഗ്യ പരിചരണത്തിനായി പ്രഫഷനലുകളുമായി ബന്ധപ്പെടാം. ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ മറിയം അൽ ഹമ്മാദി മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, യുഎഇയിലെ സെന്റ് ജോസഫ് യൂണിവേഴ്സിറ്റി (എസ്ജെയു) പ്രസിഡന്റ് എലി യാർഡ് എന്നിവർ പങ്കെടുത്തു.

 

ദ് ബിഗ് ഹാർട്ട് ഫൗണ്ടേഷനും സെന്റ് ജോസഫ് യൂണിവേഴ്സിറ്റിയും പദ്ധതിയുമായി സഹകരിക്കുമെന്നു ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ലബനനിലെ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാൻ യൂണിറ്റ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com