ADVERTISEMENT

ദോഹ ∙ ഹജ്, ഉംറ തീർഥാടകർക്കുള്ള എല്ലാ വാക്‌സീനുകളും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്‌സിസി) ഹെൽത്ത് സെന്ററുകളിൽ സൗജന്യമായി ലഭിക്കും. രാജ്യത്തെ 31 ഹെൽത്ത് സെന്ററുകളിലും വാക്‌സീനുകൾ ലഭിക്കും.

 

ഈ വർഷത്തെ ഹജ് തീർഥാടകർ കോവിഡ് വാക്‌സീൻ 2 ഡോസ് എങ്കിലും എടുക്കണമെന്നാണ് നിബന്ധന. മെനിഞ്ചൈറ്റിസ്, പകർച്ചപ്പനി തുടങ്ങിയ ചില സാംക്രമിക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പുകളും എടുക്കണം.

 

ഹജ്-ഉംറ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും വാക്‌സീനുകൾ എടുത്തിരിക്കണം. സാംക്രമിക രോഗങ്ങൾക്കെതിരെ ആന്റിബോഡി ഉൽപാദിപ്പിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് മതിയായ സമയം ലഭിക്കുന്നതിനാണിത്.

 

 

നിർബന്ധം, ഓപ്ഷനൽ എന്നിങ്ങനെയാണ് വാക്‌സീനുകൾ. തീർഥാടകർ എടുത്ത വാക്‌സീനുകളുടെ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ സൗദി അറേബ്യയിലെ ഹജ്-ഉംറ മന്ത്രാലയം പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ഖത്തറിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com