അടിസ്ഥാന സൗകര്യ വികസനം; അൽ സെയ്‌ലിയ വഴി ഗതാഗതം സുഗമം

road
വികസന ജോലികൾ പൂർത്തിയായ അൽ സെയ്‌ലിയയിലെ റോഡുകളിലൊന്ന്.
SHARE

ദോഹ ∙ അൽ സെയ്‌ലിയ ഏരിയയിലെ ഗതാഗതം സുഗമമാക്കി റോഡ്, അടിസ്ഥാന സൗകര്യ വികസന ജോലികൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.

Also read: യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ചേർന്നില്ലെങ്കിൽ ജൂൺ 30 മുതൽ 400 ദിർഹം പിഴ

അൽ സെയ്‌ലിയ റോഡിനെ സൽവ റോഡുമായി ബന്ധിപ്പിക്കുന്ന ഹയർ ഉം അൽ ബെൻഡെക് സ്ട്രീറ്റ്, സൗത്ത് സെയ്‌ലിയ റോഡ് എന്നീ പ്രധാന പാതകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ സമഗ്ര വികസനമാണ് പൂർത്തിയായത്.

പ്രധാന റോഡുകൾക്കൊപ്പം ഉൾ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണ, നവീകരണങ്ങൾക്ക് ഗതാഗതത്തിരക്ക് കുറയ്ക്കാനും സെയ്‌ലിയയിലേക്കും തിരിച്ചുമുള്ള ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താനും കഴിഞ്ഞു.

ഹയർ ഉം അൽ ബെൻഡെക് സ്ട്രീറ്റിന്റെയും സൗത്ത് സെയ്‌ലിയ റോഡിന്റെയും വികസനം പാർപ്പിട, വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അൽ സെയ്‌ലിയ സ്‌പോർട്‌സ് ക്ലബ്, അൽ സെയ്‌ലിയ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള പോക്കുവരവും കൂടുതൽ എളുപ്പമായി. 

വികസനം സമഗ്രം

5.6 കിലോമീറ്റർ നീളുന്ന ഉൾ റോഡുകളുടെ വികസനം, 3 സിഗ്‌നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകളുടെ നിർമാണം, റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനാക്കി മാറ്റൽ, 268 സ്ട്രീറ്റ് വൈദ്യുതിത്തൂൺ സ്ഥാപിക്കൽ, 11 കിലോമീറ്റർ കാൽനടപ്പാത എന്നിവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ടവ. ഇവയ്ക്ക് പുറമേ  30,568 ചതുരശ്രമീറ്ററിൽ അലങ്കാരച്ചെടികളും 665 മരങ്ങളും നട്ടു.

അടിസ്ഥാന സൗകര്യ വികസനങ്ങളിൽ 5.8 കിലോമീറ്റർ സ്വീവേജ് ശൃംഖല പാതകൾ, 11.3 കിലോമീറ്റർ ഉപരിതല, മഴവെള്ള ഡ്രെയ്നേജ് ശൃംഖല, അൽ ഹം സ്ട്രീറ്റ്, അൽ സെയ്‌ലിയ റോഡ്, ഉം അൽ മവാഗിയ സ്ട്രീറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള ജലസേചനത്തിന് 22.4 കിലോമീറ്റർ മലിനജല ശൃംഖല എന്നിവയെല്ലാം ഉൾപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS