ADVERTISEMENT

ദോഹ ∙ കനത്ത വേനൽചൂടിനൊപ്പം ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റും ശക്തിപ്രാപിക്കും. ഇന്നു മുതൽ അടുത്തയാഴ്ച തുടങ്ങുന്നതു വരെ കനത്ത കാറ്റ് തുടരും.

 

ചില സമയങ്ങളിൽ പൊടിക്കാറ്റു വീശും. കാറ്റിന്റെ വേഗം മണിക്കൂറിൽ 30 നോട്ടിക്കൽ മൈലിൽ കൂടുതലായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

 

കടലിൽ പോകുന്നവർക്കുള്ള മുന്നറിയിപ്പ് തുടരും. രാജ്യത്ത് പകൽ താപനില ഉയർന്നു തുടങ്ങി. ഇന്നലെ ദോഹ നഗരത്തിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ചൂട്. വേനൽ കടുത്തതോടെ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ വേനൽക്കാല ആരോഗ്യപ്രശ്‌നങ്ങളും ഉയർന്നു തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com