ADVERTISEMENT

മക്ക ∙ എട്ടു ദിവസം മുൻപ് മദീനയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ഹജ്  തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിത്തുടങ്ങി. ആദ്യ സംഘം ചൊവ്വാഴ്ച രാത്രിയോടെ പ്രത്യേക ബസുകളിലായാണ് മക്കയിൽ എത്തിച്ചേർന്നത്. രാത്രിയോടെ മക്കയിലെത്തിയ ഹാജിമാരെ ഇന്ത്യൻ ഹജ് മിഷൻ അധികൃതരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു.

first-hajj-group-2

2,656 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. ഹാജിമാരെ സ്വീകരിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഭാര്യ ഡോ. ഷക്കീല ഷാഹിദ്, ഹജ് കോൺസൽ അബ്ദുൽ ജലീൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു. മക്കയിലെ അസീസിയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ കെട്ടിടങ്ങളിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിരുന്നത്. മദീനയിൽ ആദ്യമെത്തിയ കൊൽക്കത്ത, ജയ്‌പൂർ, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ഇതിനോടകം മക്കയിലെത്തിയത്. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. 

മക്കയിലെ ഹാജിമാർക്കാവശ്യമായ മുഴുവൻ തയാറെടുപ്പുകളും ഹജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാജിമാരുടെ താമസ കേന്ദ്രങ്ങളും പൂർണ സജ്ജമാക്കുകയും ഹറമിൽ പോയി വരാനുള്ള സൗജന്യ ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവും ജൂൺ നാലിന് തന്നെ ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ഹാജിമാർ മക്കയിലേയ്ക്ക് നേരിട്ട് ആയിരിക്കും എത്തുക.

first-hajj-group-3

ജൂൺ നാലു മുതൽ ജിദ്ദ ഹജ് ടെർമിനൽ വഴി മക്കയിൽ എത്തുന്ന ഇവർ ഹജ് കർമങ്ങൾക്ക് ശേഷമാണ് മദീനയിലേക്ക് പുറപ്പെടുക. ഇന്ത്യയിൽ നിന്നു ഇതുവരെ 24,866 ഹാജിമാരാണ് എത്തിയിട്ടുള്ളത്. മക്കയിൽ ഹാജിമാർക്കായി ഇന്ത്യൻ ഹജ് മിഷന് കീഴിൽ ഡിസ്പെൻസറികളും ആശുപത്രികളും തയാറാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com