ADVERTISEMENT

ദോഹ∙ കോൺകകാഫ് ഗോൾഡ് കപ്പിനുള്ള പരിശീലന തയാറെടുപ്പിൽ ഖത്തർ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബി. ആസ്പയർ അക്കാദമിയിൽ നടക്കുന്ന 3 ദിവസത്തെ പരിശീലന ക്യാംപ് ഇന്ന് അവസാനിക്കും. അതിഥി ടീം ആയി പങ്കെടുക്കാനാണ് ഖത്തറിന് ക്ഷണം.

 

നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കരീബിയൻ ടീമുകളുമായാണ് ഖത്തറിന്റെ പോരാട്ടം.  കോച്ച് കാർലോസ് ഖ്വെയ്‌റോസ്  ക്യാംപിന് നേതൃത്വം നൽകുന്നു. ദോഹയിലെ ക്യാംപിന് ശേഷം രണ്ടാംഘട്ട പരിശീലനത്തിന് വ്യാഴാഴ്ച ഓസ്ട്രിയയിലെ വിയന്നയിലേക്ക് ടീം പുറപ്പെടും.

 

വിയന്നയിലെ പരിശീലന ക്യാംപിലേക്കുള്ള 24 അംഗ ടീമിനെ കാർലോസ് ഈ മാസം ആദ്യ വാരം പ്രഖ്യാപിച്ചിരുന്നു. ജൂൺ 16 മുതൽ ജൂലൈ 16 വരെ യുഎസ്, കാനഡ എന്നിവിടങ്ങളിലാണ് കോൺകകാഫ് ഗോൾഡ് കപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com