ADVERTISEMENT

റിയാദ് ∙ സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും സഹയാത്രികരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ ഭൂമിയിൽ ഇറങ്ങി.

എല്ലാ കഥകളും അവസാനിക്കുന്നുവെന്നും ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രദേശത്തിനും ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇരുവരും പറഞ്ഞു. ഭ്രമണപഥത്തിലെ ലാബിൽ നിന്ന് അൺഡോക്ക് ചെയ്ത് 12 മണിക്കൂറിന് ശേഷം ഫ്ലോറിഡ പാൻഹാൻഡിൽ നിന്ന് അൽപം അകലെ മെക്‌സിക്കോ ഉൾക്കടലിലേക്ക് നാല് പേരെയും വഹിക്കുന്ന സ്‌പേസ് എക്‌സ് ക്യാപ്‌സ്യൂൾ പാരച്യൂട്ട് സുരക്ഷിതമായി എത്തിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അൽ ഖർനിക്കൊപ്പം ബഹിരാകാശ നിലയത്തിലേക്ക് റയാന ബർനാവിയും സംഘവും യാത്രയായത്. നാസയിൽ നിന്ന് വിരമിച്ച ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണും ജോൺ ഷോഫ്‌നറുമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ. നിശ്ചയിച്ച പരീക്ഷണങ്ങൾ വൻ വിജയത്തോടെ അവസാനിപ്പിച്ച് ബഹിരാകാശ നിലയം വിടാൻ തയാറെടുക്കുമ്പോൾ റയാന ബർനാവി സങ്കടത്തിലായിരുന്നു.

പരിക്രമണ ലബോറട്ടറിയിലായിരുന്ന വിവധ പരീക്ഷണങ്ങൾ ഇവർ നടത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് സൗദിയിലെ 47 സ്‌കൂളുകളിലെ 12,000 മിഡിൽ ക്ലാസ് വിദ്യാർഥികളുമായി ആശയ വിനിമയം നടത്തിയിരുന്നു.  ഇരു ബഹിരാകാശസഞ്ചാരികളോടും വിദ്യാർഥികൾ സംശയങ്ങൾ ചോദിക്കുകയും പരീക്ഷണഫലങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. ബഹിരാകാശ പരിസ്ഥിതിയിലും ഭൂഗുരുത്വാകർഷണ പരിധിക്കുള്ളിലും പറക്കുന്ന പട്ടങ്ങളുടെ സ്വഭാവം താരതമ്യം ചെയ്യാൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു. കമ്യൂണിക്കേഷൻ ആൻഡ് ടെക്‌നോളജി കമീഷൻ, വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ, റിയാദ് മിസ്‌ക് സ്‌കൂളുകൾ എന്നിവയുമായി സഹകരിച്ച് സൗദി സ്‌പേസ് കമീഷനാണ് വിദ്യാർഥികൾക്ക് അവസരമൊരുക്കിയത്.

English Summary:  Saudi astonauts Rayyanah Barnawi and Ali Al Qarni safely landed back on earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com