ADVERTISEMENT

അബുദാബി∙ ഡിജിറ്റൽ എക്സ്ചേഞ്ച് സംവിധാനങ്ങൾ ഉപയോഗിച്ച് തടസ്സമില്ലാതെ, കടലാസ് രഹിതവ്യാപാരം സുഗമമാക്കുന്നതിന് വെർച്വൽ വ്യാപാര ഇടനാഴികൾ സ്ഥാപിക്കാൻ ഒരുക്കമാണെന്ന് യുഎഇ.

Also read: 6 മാസത്തിലേറെ വിദേശത്തു കഴിഞ്ഞ ദുബായ് വീസക്കാർക്ക് പിഴയടച്ച് രാജ്യത്ത് തിരിച്ചെത്താം

ബെംഗളൂരുവിൽ നടന്ന രണ്ടാം ജി20 വ്യാപാര നിക്ഷേപ വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്ത യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ഡിജിറ്റൽ സപ്ലൈ ചെയിനിൽ നിക്ഷേപം ത്വരിതപ്പെടുത്തുമെന്നും പറഞ്ഞു.

 

ചെറുകിട, ഇടത്തരം വ്യവസായികളുടെ പങ്കാളിത്തം വർധിപ്പിക്കണമെന്നും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽകരിക്കണെന്നും അൽ കൈത് ആവശ്യപ്പെട്ടു.‌‌ ജി20 വ്യാപാരത്തിലും നിക്ഷേപ ട്രാക്കിലും യുഎഇയുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കും.

 

2024 ഫെബ്രുവരിയിൽ അബുദാബിയിൽ നടക്കാനിരിക്കുന്ന മന്ത്രിതല സമ്മേളനത്തിനും പിന്തുണയും തേടി. ഫോറത്തിൽ ആഗോള വ്യാപാര, നിക്ഷേപ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു.

 

ജനീവയിൽ നടന്ന ലോക വ്യാപാര സംഘടനയുടെ 12ാമത് മന്ത്രിതല സമ്മേളന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. സെപ്റ്റംബർ 9-10 തീയതികളിൽ ഡൽഹിയിലാണ് ജി20 ഉച്ചകോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com