ADVERTISEMENT

ദോഹ∙ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേനൽക്കാല സംരക്ഷണം നൽകുന്നതിനുള്ള ഉച്ചവിശ്രമ വ്യവസ്ഥ ഇന്നു മുതൽ പ്രാബല്യത്തിൽ. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ എല്ലാത്തരം പുറം തൊഴിലുകൾക്കും രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ വിലക്കേർപ്പെടുത്തുന്നതാണ് നിയമം.

Also read: മലബാർ ഗോൾ‍ഡിന്റെ പേരിലുള്ള പാക്കിസ്ഥാനിലെ വ്യാജ ഷോറൂം അടപ്പിച്ചു

തൊഴിലാളികൾക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുമ്പോഴുണ്ടാകുന്ന  ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ  മന്ത്രാലയത്തിന്റെ കർശന പരിശോധനയും തുടങ്ങും. നിയമം  ലംഘിക്കുന്നവർക്കെതിരെ അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്. തൊഴിലിടങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്യാംപെയ്‌നുകളും സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com