റിയാദിൽ അണക്കെട്ട് തകർന്നു; കെട്ടിടങ്ങളും കൃഷിയിടങ്ങളും മുങ്ങി
Mail This Article
റിയാദ് ∙ റിയാദിൽ അണക്കെട്ട് തകർന്ന് കെട്ടിടങ്ങളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. സൗദിയിലെ അൽ ഖുറയ്യത്ത് ഗവർണറേറ്റിലെ അൽ നസിഫ സെന്ററിലെ ‘സമർമദാ’ വാലി ഡാം ആണ് ഭാഗികമായി തകർന്നത്.
ഇതേ തുടർന്ന് നിരവധി വീടുകളും ഹൈവേകളും സെക്കൻഡറി റോഡുകളും വെള്ളത്തിനടിയിലായി. ഒട്ടേറെകൃഷിയിടങ്ങളും കെട്ടിടങ്ങളും മണ്ണിനടിയിലാവുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആഴ്ചയിൽ അൽ ജൗഫ് മേഖലയിൽ കനത്ത മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് വലിയ പാറകളും മണ്ണും മറ്റും ഒലിച്ചിറങ്ങിയിരുന്നു. ഇവയിൽ ചിലത് അൽ നസിഫയുടെ മധ്യഭാഗത്താണ്. ഇത് അണക്കെട്ടിന് കേടുപാടുകൾ വരുത്തിയതിനെ തുടർന്നാണ് അണക്കെട്ടിന് ഭാഗിക തകർച്ച ഉണ്ടായത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അപകടത്തിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
English Summary : Dam collapses in Riyadh flooding buildings and farmlands