മൂന്നു പതിറ്റാണ്ട് കാലത്തെ സേവനം; വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആദരം

gdrfa
SHARE

ദുബായ് ∙ദുബായിലെ ജനറൽ ഡയറക്ടറേറ്റ്  ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സി(ജിഡിആർഎഫ്എ)ൽ നിന്ന് മൂന്നു പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം വിരമിച്ച ഉദ്യോഗസ്ഥരെ വകുപ്പ് ആദരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 'പ്രൗഡ് ഓഫ് ജിഡിആർഎഫ്എ'  എന്ന പേരിൽ ഒരുക്കിയ ചടങ്ങിലാണ് ആദരവുകൾ നൽകിയത്. 2021,2022 വർഷങ്ങളിൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ച 62 പുരുഷ ജീവനക്കാരും 34 സ്ത്രീ  ജീവനക്കാരികളും അടക്കം 96 പേർക്കാണ് ആദരവുകൾ. 

gdrfa-2

ജിഡിആർഎഫ്എ- ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ,ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവദ് അൽ അവൈം അടക്കമുള്ള ഉന്നത മേധാവികളും മറ്റു ഉദ്യോഗസ്ഥരും  സംബന്ധിച്ചു. വിരമിച്ചവർക്ക് സർട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും കൈമാറി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS