ADVERTISEMENT

മനാമ∙ ഇന്ത്യ – ബഹ്റൈൻ സാമ്പത്തിക സഹകരണവും ഉഭയകക്ഷി വ്യാപാരവും കഴിഞ്ഞ സാമ്പത്തിക വർഷം 200 കോടി ഡോളർ പിന്നിട്ടു. കോവിഡിനു മുൻപുള്ളതിനേക്കാൾ വ്യാപാര രംഗത്ത് ഇരട്ടിയിലേറെ വളർച്ചയുണ്ടായതായി വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസഫ് സയീദും ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്രോയുമായി നടന്ന ചർച്ചയിൽ വിലയിരുത്തി.

 

രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ബഹ്റൈൻ ചെയ്യുന്ന എല്ലാ സഹായങ്ങൾക്കും വിദേശകാര്യ സെക്രട്ടറി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണം സംബന്ധിച്ച ചർച്ചകൾക്കായി സംയുക്ത കോൺസുലാർ കമ്മിറ്റി രൂപീകരിക്കാനും ധാരണയായി.

 

ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ ദൃഢമാക്കാനും തീരുമാനിച്ചു. ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ ഫ്രട്ടേണിറ്റി, ഇന്ത്യൻ സ്കൂൾ ഭാരവാഹികളുമായും വിദേശകാര്യ സെക്രട്ടറി ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com