ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ പ്രവർത്തിക്കണം: രാജ് മോഹൻ ഉണ്ണിത്താൻ

rajmohan-unnithan
ദുബായ് കെ എം സി സി ആസ്ഥാനത്തു നൽകിയ സ്വീകരണം ചടങ്ങിൽ പ്രസംഗിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ
SHARE

ദുബായ്∙ രാജ്യത്ത് ജനാധിപത്യം നിലനിർത്തുന്നതിനായി പ്രവർത്തിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ജനാധിപത്യത്തെ ഫാസിസം പിടിമുറുക്കി ഏകധിപത്യത്തിലേയ്ക്ക് കൊണ്ടു പോകുകയാണ്. ഇതിനെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിന് എല്ലാവരും പിന്തുണയ്ക്കണം. കർണാടകയിൽ ബിജെപിയുടെ വർഗീയ പ്രചാരണത്തിന് അതിജീവിച്ചാണ് കോൺഗ്രസ് വിജയിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ദുബായ് കെ എം സി സി ആസ്ഥാനത്തു നൽകിയ സ്വീകരണം ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

‘‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരും. ഇന്ത്യയെ എക്കാലവും മതേതര രാജ്യമായി നിലനിർത്താൻ ആഗ്രഹുക്കുന്നവരാണ് പൗരന്മാർ.’’ – രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

മുസ്​ലിം  യൂത്ത് ലീഗ്  ദേശീയ പ്രസിഡന്‍റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു   പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഇൻകാസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് മേപ്പാട്,  ട്രഷറർ അഹ്മദ് അലി എന്നിവർ പ്രസംഗിച്ചു. ഇന്കാസിന്‍റെ  ഉപഹാരം  പ്രസിഡന്റ് സജി  ബേക്കലും  കെഎംസിസിയുടെ ഉപഹാരം ജനറൽ സെക്രട്ടറി സലാം കന്യപ്പാടിയും സമ്മാനിച്ചു. അഡ്വ. ആഷിഖ്, എം. സി ഹുസൈനാര് ഹാജി എടച്ചാക്കൈ , ഇ. പി. ജോൺസൺ ,ഹംസ തൊട്ടി,അഡ്വ. ബി. എം.  ജമാൽ, അഡ്വ.  ഇബ്രാഹിം ഖലീൽ  ,നദീർ കാപ്പാട് , ബി. എ.  നാസർ,  റാഫി  പട്ടേൽ , സജീർ  ബേക്കൽ,  രാജീവ് രാമപുരം , ഹനീഫ്  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

English Summary: Must work to maintain democracy in India: Raj Mohan Unnithan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS