സൗദിയിൽ ആവി കൊള്ളിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളിക്ക് ദാരുണാന്ത്യം
Mail This Article
×
റിയാദ്: സൗദിയിൽ ആവി കൊള്ളിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്.റിയാദ്ബ ത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ റൂമിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ പൊള്ളലേറ്റ കാര്യം അറിഞ്ഞില്ല. പിതാവ്: ഇസ്മായില്‍, മാതാവ്: സൈനബ. ഭാര്യ: ഗനിയ. മക്കൾ: റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍
English Summary: A Malayalee met a tragic end when he caught fire while steaming in Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.