മലബാർ ഗോൾ‍ഡിന്റെ പേരിലുള്ള പാക്കിസ്ഥാനിലെ വ്യാജ ഷോറൂം അടപ്പിച്ചു; അറസ്റ്റ്, ജയിൽ, മാപ്പ്!

malabar-gold
ഇസ്‌ലാമാബാദിൽ പ്രവർത്തിച്ചിരുന്ന വ്യാജ മലബാർ ജ്വല്ലറി.
SHARE

ദുബായ്∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പേരിൽ പാക്കിസ്ഥാനിൽ തുടങ്ങിയ വ്യാജ ഷോറൂം അടപ്പിച്ചു. ഇസ്‌ലാമാബാദിലെ ജ്വല്ലറിക്കെതിരായ നിയമ പോരാട്ടത്തിൽ മലബാർ ഗോൾഡ് വിജയിച്ചു. പാക്ക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് മലബാർ കേസ് ഫയൽ ചെയ്തത്.

Also read: ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ ഇത്തിഹാദും എമിറേറ്റ്സും

മലബാറിന്റെ ബ്രാൻഡ് അംബാസഡർമാരെയും ജ്വല്ലറി ഡിസൈൻ ഉപയോഗിച്ചും സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും നടത്തിയിരുന്നു. പാക്കിസ്ഥാൻ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വ്യാജ ജ്വല്ലറിയുടെ എല്ലാ ബോർഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്രയുടെ ഉപയോഗങ്ങൾ നിർത്തിവയ്ക്കാനും ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചതിനു പിന്നാലെ മലബാർ കോടതി അലക്ഷ്യം ഫയൽ ചെയ്തു.

തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനു ശേഷമാണ് പ്രതി ഒത്തുതീർപ്പിനു തയാറായത്. മലബാർ ഗോൾഡിന്റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കൽ നടത്തിയത്. ജ്വല്ലറിയുടെ പേരിൽ ട്രേഡ് മാർക്ക് റജിസ്ട്രേഷനുള്ള അപേക്ഷ പ്രതി പിൻവലിച്ചു. കുറ്റസമ്മതം പാക്കിസ്ഥാനിലെ പത്രങ്ങളിൽ പരസ്യം നൽകി.

ബ്രാൻഡിന്റെ മൂല്യവും പ്രശസ്തിയും ചൂഷണം ചെയ്യാനുള്ള ഏതു ശ്രമവും തടയുമെന്നു ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ബ്രാൻഡ്. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Malabar Gold gets relief on misuse of its brand in Pakistan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS