ADVERTISEMENT

മക്ക∙ ഹജ് തീർഥാടകരുടെ താമസ സ്ഥലത്ത് തടസ്സം കൂടാതെ സംസം (തീർഥ ജലം) എത്തിക്കുന്നതിനായി അൽസംസിമ കമ്പനി പ്രത്യേക പോർട്ടൽ ആരംഭിച്ചു. പരിശീലനം നേടിയവരായിരിക്കും പദ്ധതിക്കു നേതൃത്വം നൽകുക. എല്ലാ തീർഥാടകരുടെയും പേരുവിവരങ്ങൾ ശേഖരിച്ച് പോർട്ടലിൽ രേഖപ്പെടുത്തി സെൻട്രൽ ഹജ് പ്ലാറ്റ്ഫോമുമായി ഒത്തുനോക്കിയ ശേഷമായിരിക്കും വിതരണം.

 

ഇന്റർനെറ്റ് ഇല്ലെങ്കിലും പോർട്ടൽ പ്രവർത്തിക്കുന്നതിനാൽ സംസം വിതരണം തടസ്സപ്പെടില്ല. സംസം ലഭിച്ചില്ലെന്ന പരാതിക്കും ഇടവരില്ല. തീർഥാടകരുടെ എണ്ണം അനുസരിച്ച് കൺട്രോൾ സെന്ററിൽനിന്ന് സംഭരണശാലയിലേക്ക് വിവരം കൈമാറും. അവിടന്ന് സംസം വാഹനങ്ങളിൽ അതാതു പ്രദേശത്ത് എത്തിക്കും. താമസ സ്ഥലത്തെ ഡിജിറ്റൽ കോഡ് അനുസരിച്ച് വിതരണം ചെയ്തത് രേഖപ്പെടുത്തുന്നതോടെ തീർഥാടകർക്ക് സംസം ലഭ്യത ഉറപ്പാക്കാം.

 

സംസം തീരുന്നതിന് അനുസരിച്ച് സ്വമേധയാ പോർട്ടലിന് വിവരം ലഭിക്കുന്നതോടെ വീണ്ടും എത്തിക്കും. അതിനാൽ സംസം ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.  8 മണിക്കൂർ ഇടവിട്ട് കണക്കെടുപ്പ് നടത്തും. നിരീക്ഷണത്തിനും വിതരണത്തിനുമായി 24 മണിക്കൂറും ജീവനക്കാർ കർമനിരതരായിരിക്കുമെന്ന് കമ്പനി ഡപ്യൂട്ടി ജനറൽ സൂപ്പർവൈസർ റയാൻ സംസമി പറഞ്ഞു.

English Summary: Portal launched for delivery of Zamzam bottle at Hajj pilgrims accommodation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com