പ്രവാസികൾ നടത്തുന്നത് രണ്ടാം നവോത്‌ഥാനം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി 

unnithan-in-sharjah
SHARE

ഷാർജ∙ കേരളത്തിൽ നിന്നും വന്ന് ഉപജീവനത്തിനായി ഗൾഫടക്കമുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളാൽ നടക്കുന്നത് രണ്ടാം നവോത്‌ഥാനമാണെന്ന് കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റമായിരുന്നു ഒന്നാം നവോത്‌ഥാനമെങ്കിൽ സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിന് സാധ്യമായിക്കിട്ടിയത് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളിൽ കേരളത്തിന് പുറത്തേക്ക് ചേക്കേറിയ മലയാളി പ്രവാസികൾ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഹ്രസ്വ സന്ദർശനാർഥം യു.എ ഇയിലെത്തിയ എം.പിക്ക് കെസെഫ് നൽകിയ സ്വീകരണത്തിനുള്ള മറുപടിപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസറഗോട്ട് എയിംസ് ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

നിസാർ തളങ്കര അധ്യക്ഷനായിരുന്നു. എസ് കെ അബ്ദുള്ള ഉത്ഘാടനം ചെയ്തു.

ബി എം മഹ്മൂദ്, ജമാൽ പട്ടേൽ, അഡ്വ. വൈ എ റഹീം, ടി വി നസീർ എന്നിവർ പ്രസംഗിച്ചു.

മുരളി നമ്പ്യാർ സ്വാഗതവും ഹനീഫ് എം സി നന്ദിയും പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS